/sathyam/media/post_attachments/A3Iy4JwtpzJixZU9i7RT.jpg)
ഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയാണെന്ന് അവകാശപ്പെടുകയും തന്റെ വംശപരമ്പര ചൂണ്ടിക്കാട്ടി ചെങ്കോട്ട കൈവശപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ഹര്‍ജി പൂര്‍ണ്ണമായും തെറ്റിധരിപ്പിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
'എന്തുകൊണ്ട് ചെങ്കോട്ട മാത്രം? എന്തുകൊണ്ട് ഫത്തേപൂര്‍ സിക്രി ആയിക്കൂടാ? എന്തിന് അത് മാത്രമായി ഒഴിവാക്കണം? റിട്ട് പൂര്‍ണ്ണമായും തെറ്റായി ധരിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
മുഗള്‍ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ബഹാദൂര്‍ ഷാ സഫറിന്റെ കൊച്ചു മകന്റെ വിധവയാണെന്ന് അവകാശപ്പെട്ട സുല്‍ത്താന ബീഗമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളരുതെന്ന് സുപ്രീം കോടതിയോട് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. കാലതാമസത്തിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതിയും തന്റെ ഹര്‍ജി തള്ളിക്കളഞ്ഞതായി ബീഗം വാദിച്ചു.