സുപ്രീം കോടതിയിൽ മൂന്ന് പുതിയ ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയമമന്ത്രി മേഘ്‌വാൾ. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആയി ഉയരും

സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. ജൂണ്‍ 9 ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബേല എം. ത്രിവേദി വിരമിക്കുന്നതോടെ ഒരു ജഡ്ജി സ്ഥാനം വീണ്ടും ഒഴിഞ്ഞുകിടക്കും.

New Update
supreme-court

ഡല്‍ഹി: സുപ്രീം കോടതിയിലെ മൂന്ന് പുതിയ ജഡ്ജിമാര്‍ക്ക് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും.

Advertisment

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. അഞ്ജരിയ, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്‌ണോയ്, ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കര്‍ എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചത്.


ചൊവ്വാഴ്ച നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചു. ഈ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആയി ഉയരും. 


സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. ജൂണ്‍ 9 ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബേല എം. ത്രിവേദി വിരമിക്കുന്നതോടെ ഒരു ജഡ്ജി സ്ഥാനം വീണ്ടും ഒഴിഞ്ഞുകിടക്കും.

മെയ് 26 ന് നടന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം, ജസ്റ്റിസ് അഞ്ജരിയ, ജസ്റ്റിസ് ബിഷ്ണോയ്, ജസ്റ്റിസ് ചന്ദൂര്‍ക്കര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

 

Advertisment