New Update
/sathyam/media/media_files/2025/08/07/untitledtarifsupreme-court-2025-08-07-11-14-45.jpg)
ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാനുള്ള ശുപാര്‍ശയും ചോദ്യം ചെയ്താണ് യശ്വന്ത് വര്‍മ്മ ഹര്‍ജി സമര്‍പ്പിച്ചത്.
Advertisment
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പെരുമാറ്റം ആത്മവിശ്വാസം നല്‍കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.