ഡല്‍ഹി: എഎപിയുടെ ഡല്‍ഹിയിലെ ഓഫീസ് ഒഴിയാനുള്ള സമയപരിധി ഓഗസ്റ്റ് 10 വരെ നീട്ടി സുപ്രീം കോടതി. സ്ഥലം ഒഴിയാന്‍ കോടതി നേരത്തെ നിശ്ചയിച്ച സമയപരിധി ജൂണ്‍ 15 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് എഎപി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ്.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് എഎപിക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയുടെ വാദങ്ങള്‍ പരിഗണിച്ച് സമയപരിധി ഓഗസ്റ്റ് 10 വരെ നീട്ടിയത്.
ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിക്ക് പ്ലോട്ട് അനുവദിച്ചത് ചൂണ്ടിക്കാട്ടി ജൂണ്‍ 15-നകം പാര്‍ട്ടി ഓഫീസ് ഒഴിയാന്‍ മാര്‍ച്ച് 4 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. റൂസ് അവന്യൂവിലെ 206-ലെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആഗസ്റ്റ് 10-നോ അതിനുമുമ്പോ എഎപി കൈമാറണമെന്ന് ബെഞ്ച് പറഞ്ഞു.
ഓരോ വര്‍ഷവും ഞങ്ങളുടെ കെട്ടിട നിര്‍മാണച്ചെലവ് വര്‍ധിച്ചുവരികയാണ്. ഓഗസ്റ്റ് വരെ സമയം പരിഗണിക്കാം, എന്നാല്‍ കൂടുതല്‍ പരിഗണിക്കില്ല, ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.