രാഷ്ട്രീയ പോരാട്ടങ്ങൾക്ക് എന്തിന് സിബിഐയെ ഉപയോഗിക്കുന്നു ; വിമർശനവുമായി സുപ്രിം കോടതി

2018ൽ അന്നത്തെ ഗവർണർ സ്പീക്കർക്ക് നൽകിയ നിർദേശം നടപ്പിലാക്കാൻ ജാർഖണ്ഡ് അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ശിവശങ്കർ ശർമ്മയാണ് പൊതുതാൽപ്പര്യ ഹർജിയുമായി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചത്.

New Update
supreme court

ന്യുഡൽഹി: ജാർഖണ്ഡ് നിയമസഭയിൽ ജീവനക്കാരെ അനധികൃതമായി നിയമിച്ചെന്നാരോപിച്ച് സിബിഐ രജിസ്റ്റർചെയ്ത കേസിൽ പ്രാഥമികാന്വേഷണം നടത്താനുള്ള അപേക്ഷ പരിഗണിക്കവേ സിബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. 

Advertisment

മുമ്പ് നിരവധി തവണ പറഞ്ഞതാണ്, രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സിബിഐ ഉപയോഗിക്കരുത്.

 തമിഴ്‌നാട്ടിലെ ടാസ്മാക് കേസിലും കർണാടകയിലെ മുഡ കേസിലും പറഞ്ഞിട്ടുണ്ടെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമസഭയിലേക്ക് ക്രമവിരുദ്ധ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടന്നെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ 2024ൽ ജാർഖണ്ഡ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇത് സുപ്രീംകോടതി സ്റ്റേചെയ്തു. കുറ്റകൃത്യം നടക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത വിഷയത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ജാർഖണ്ഡിന്റെ വാദം.