ഇലക്ട്രൽ ബോണ്ട്; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിച്ച് എസ്ബിഐ

New Update
supreme court1.jpg

ഡല്‍ഹി: പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. ജൂണ്‍ 30 വരെയാണ് സാവകാശം തേടിയത്. 

Advertisment

സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കയാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷയുമായി എത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.

ഇടക്കാല ഉത്തരവിൻ്റെ തീയതിയായ 2019 ഏപ്രിൽ 12 മുതൽ വിധി പ്രസ്താവിക്കുന്ന തീയതി 15.02.2024 വരെ ദാതാക്കളുടെ വിവരങ്ങൾ പരസ്യമാക്കാൻ ഈ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്ന് എസ്ബിഐ ഹരജിയിൽ പറഞ്ഞു.

അക്കാലത്ത്, ഇരുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിനേഴു (22,217) ഇലക്ടറൽ ബോണ്ടുകൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ ഉപയോഗിച്ചു.മൊത്തം 44,434 വിവര സെറ്റുകൾ ഡീകോഡ് ചെയ്യുകയും സമാഹരിക്കുകയും താരതമ്യം ചെയ്യുകയും വേണം.

കോടതി നിശ്ചയിച്ചിട്ടുള്ള മൂന്നാഴ്ചത്തെ സമയപരിധി മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ പര്യാപ്തമല്ലെന്നും  ഈ വിധി പാലിക്കാൻ എസ്ബിഐയെ പ്രാപ്തമാക്കുന്നതിന് കാലാവധി നീട്ടി നൽകണമെന്നും എസ്ബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

Advertisment