വിവാഹം എന്നത് വിവിധ സംസ്‌കാരങ്ങളിലും കാലഘട്ടങ്ങളിലും 'സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്; അസമത്വത്തിൻ്റെ കേന്ദ്രമെന്ന് സുപ്രീം കോടതി ജഡ്ജി

സമകാലിക നിയമപരവും സാമൂഹികപരവുമായ പരിഷ്‌കാരങ്ങള്‍ വിവാഹത്തെ തുല്യതയുടെയും ബഹുമാനത്തിന്റെയും പങ്കാളിത്തമായി പുനര്‍നിര്‍വചിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledtrmppp

ഡല്‍ഹി: വിവാഹം എന്നത് വിവിധ സംസ്‌കാരങ്ങളിലും കാലഘട്ടങ്ങളിലും 'സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്' എന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യ കാന്ത്. 

Advertisment

ഇത് ഒരു 'അസുഖകരമായ സത്യമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സമകാലിക നിയമപരവും സാമൂഹികപരവുമായ പരിഷ്‌കാരങ്ങള്‍ വിവാഹത്തെ തുല്യതയുടെയും ബഹുമാനത്തിന്റെയും പങ്കാളിത്തമായി പുനര്‍നിര്‍വചിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


'ക്രോസ്-കള്‍ച്ചറല്‍ പെര്‍സ്‌പെക്റ്റീവ്‌സ്: ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും കുടുംബ നിയമത്തിലെ വളര്‍ന്നുവരുന്ന പ്രവണതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'വിവിധ ഭൂഖണ്ഡങ്ങളിലും സംസ്‌കാരങ്ങളിലും കാലഘട്ടങ്ങളിലും വിവാഹം പലപ്പോഴും സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

Advertisment