ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും, തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

New Update
supremecourt

ഡല്‍ഹി: ജനനായകന്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Advertisment

ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും, തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ ജനുവരി 20 ന് തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisment