Advertisment

സ്വന്തം പിതാവ് ആരെന്ന് അറിയാനുള്ള ഒരാളുടെ താത്പര്യം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുതെന്ന് സുപ്രീം കോടതി

ഒരു വ്യക്തിക്ക് തന്റെ പിതാവിനെ അറിയാനുള്ള ന്യായമായ താത്പര്യം മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുമെങ്കില്‍ അത് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

New Update
ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി ;സരിതയുടെ ഹർജി തള്ളി

ഡല്‍ഹി: സ്വന്തം പിതാവ് ആരെന്ന് അറിയാനുള്ള ഒരാളുടെ താത്പര്യം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുതെന്ന് സുപ്രീം കോടതി.

Advertisment

പിതൃത്വവും നിയമസാധുതയും സംബന്ധിച്ച രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഈ കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമ വിധി പുറപ്പെടുവിച്ചത്


ഒരു വ്യക്തിക്ക് തന്റെ പിതാവിനെ അറിയാനുള്ള ന്യായമായ താത്പര്യം മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുമെങ്കില്‍ അത് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

ലൈംഗിക ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കുന്ന ഉത്തരവ് ആത്യന്തികമായി മറ്റൊരാളുടെ അന്തസിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തെ ലംഘിക്കുന്നതാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു. 

മാത്രമല്ല യുവാവിന്റെ അമ്മയുടെ മുന്‍ ഭര്‍ത്താവാണ് അയാളുടെ നിയമപരമായ പിതാവെന്നും കോടതി വിധിച്ചു.

എറണാകുളം സ്വദേശിയായ 23 കാരനെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി സുപ്രീം കോടതിയില്‍ സമീപിച്ച കേസിലാണ് വിധി.

ഹര്‍ജി നല്‍കിയ വ്യക്തിയാണ് തന്റെ പിതാവ് എന്നും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

Advertisment