ഡല്‍ഹി: ബലാത്സംഗ കേസുകളില്‍ അടുത്തിടെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഒരാള്‍ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെതിരെ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
കൂടാതെ യുവതി 'സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തി' എന്ന് പറഞ്ഞ പ്രസ്ഥാവനയില്‍ കോടതി ഞെട്ടലും രേഖപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ മാറിടത്തില്‍ പിടിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാര്‍ച്ച് 17 ന് സ്വമേധയാ സമര്‍പ്പിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
വിവാദ ഉത്തരവ് സുപ്രീം കോടതി ഇതിനകം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.