'കോട്ടയിൽ മാത്രം ഇത്രയധികം ആത്മഹത്യകൾ എന്തുകൊണ്ട്?',ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

എന്തുകൊണ്ടാണ് ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്, എന്തുകൊണ്ട് കോട്ടയില്‍ മാത്രം? ഇതൊരു സംസ്ഥാനമായി നിങ്ങള്‍ പരിഗണിച്ചിട്ടില്ലേയെന്നും ജഡ്ജി ചോദിച്ചു.

New Update
supremecourt

ഡല്‍ഹി: രാജസ്ഥാനിലെ കോട്ടയിലെ വിദ്യാര്‍ത്ഥി ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ആശങ്കയുമായി സുപ്രീംകോടതി. വിഷയത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ ശാസിക്കുകയും സ്ഥിതി ഗുരുതരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Advertisment

ഈ വര്‍ഷം ഇതുവരെ നഗരത്തില്‍ നിന്ന് 14 ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ജെ പി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരു സംസ്ഥാനം എന്ന നിലയില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് പര്‍ദിവാല ചോദിച്ചു.


എന്തുകൊണ്ടാണ് ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്, എന്തുകൊണ്ട് കോട്ടയില്‍ മാത്രം? ഇതൊരു സംസ്ഥാനമായി നിങ്ങള്‍ പരിഗണിച്ചിട്ടില്ലേയെന്നും ജഡ്ജി ചോദിച്ചു.

എന്നാല്‍, ആത്മഹത്യാ കേസുകള്‍ അന്വേഷിക്കുന്നതിനായി സംസ്ഥാനത്ത് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.