ഡൽഹി: മാധ്യമപ്രവർത്തക സുപ്രിയ ഭരദ്വാജിനെ നാഷനൽ മീഡിയ കോഓർഡിനേറ്ററായി നിയമിച്ച് കോൺഗ്രസ്. സുപ്രിയയെ മീഡിയ കോഓർഡിനേറ്ററായി നിയമിച്ചതായി അറിയിച്ച് എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർപേഴ്സൺ പവൻ ഖേഡ വാർത്താക്കുറിപ്പിറക്കി.
നേരത്തേ, രാധിക ഖേഡയായിരുന്നു കോൺഗ്രസിന്റെ നാഷനൽ മീഡിയ കോഓർഡിനേറ്റർ. എന്നാൽ, ഛത്തീസ്ഗഢ് കോൺഗ്രസിലെ മീഡിയ വിങ് തലവനും മറ്റു ചില നേതാക്കളുമായി കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെ രാധിക കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.