ഒരു മുന്‍ പോലീസ് കമ്മീഷണറുമായി ചേര്‍ന്ന് നാനാ പട്ടോളെയും സുപ്രിയ സുലെയും അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടു. ആ പണം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം മഹാ വികാസ് അഘാഡിക്ക് അനുകൂലമായി മാറ്റാന്‍ ഉപയോഗിച്ചു. ആരോപണവുമായി ബിജെപി

എന്നാല്‍ ബാരാമതി എംപി ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ബിജെപി 'വിലകുറഞ്ഞ രാഷ്ട്രീയം' നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു.

New Update
BJP, Supriya Sule spar over 'crypto funds for polls' charge as Maharashtra votes

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മഹാ വികാസ് അഘാഡിക്ക് (എംവിഎ) അനുകൂലമായി മാറ്റാന്‍ എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി ബിജെപി എംപി സുധാംശു ത്രിവേദിയുടെ ആരോപണം.

Advertisment

എന്നാല്‍ ബാരാമതി എംപി ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ബിജെപി 'വിലകുറഞ്ഞ രാഷ്ട്രീയം' നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു.

എംവിഎയുടെ അഴിമതി തുറന്നുകാട്ടുന്ന വളരെ ഗൗരവമേറിയതും പ്രസക്തവുമായ വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ട്, ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യമാണെന്നും സുധാന്‍ഷു ത്രിവേദി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു മുന്‍ പോലീസ് കമ്മീഷണറും ഒരു ഡീലറുമായി ചേര്‍ന്ന് അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ നാനാ പട്ടോളെയും സുപ്രിയ സുലെയും ഗൂഢാലോചന നടത്തിയെന്നും ആ പണം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും സുധാന്‍ഷു ത്രിവേദി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നേരത്തെ ജയിലില്‍ കിടന്നിരുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഒരു ഡീലര്‍ ബന്ധപ്പെടുകയും തനിക്ക് ബിറ്റ്കോയിന്റെ ചില ഇടപാടുകള്‍ പണമായി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ ഈ അപേക്ഷ നിരസിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കുറച്ച് 'വലിയ ആളുകള്‍' ഉള്‍പ്പെട്ടതിനാല്‍ ഡീലര്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു, അദ്ദേഹം നാനാ പടോലെയുടെയും സുപ്രിയ സുലെയുടെയും പേരുകള്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ ഇതില്‍ വിശ്വാസമര്‍പ്പിക്കാതെ വന്നപ്പോള്‍ ഡീലര്‍ ഓഡിയോ ക്ലിപ്പ് അയച്ചുകൊടുത്തു.

എംവിഎ നേതാക്കള്‍ തിരഞ്ഞെടുപ്പിന് പണത്തിന്റെ ആവശ്യകത പരാമര്‍ശിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സുധാന്‍ഷു ത്രിവേദി പങ്കിട്ടു.

മഹാരാഷ്ട്രയിലെ മഹായുതി സഖ്യം തങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കുമെന്ന് അറിയാമായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടതെന്ന് സുധാന്‍ഷു ത്രിവേദി പറഞ്ഞു.

Advertisment