സൂറത്ത്: ഹൗസിംഗ് സൊസൈറ്റിയില്‍ 2 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സൂറത്തിലെ ഒരു റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പെണ്‍കുട്ടികാണ് പീഡനത്തിന് ഇരകളായത്. ലൈംഗികാതിക്രമത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
സൈക്കിളില്‍ കളിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ അടുത്തേക്ക് യുവാവ് പോകുന്നത് വീഡിയോയില്‍ കാണാം. പെണ്‍കുട്ടികളുമായി കളിക്കുന്നതായി നടിച്ച് അയാള്‍ സൈക്കിളില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ എടുത്ത് അനുചിതമായി സ്പര്‍ശിച്ചു.
ഇരകളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നസീര്‍ അന്‍സാരിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.