ജയ് ഷാ ഇരിക്കുന്നത് വെറുതെയല്ല. കളി മറക്കണ്ട; ലോകകപ്പ് ബഹിഷ്കരിച്ചാൽ കരിയർ തീരും; മൊഹ്സിൻ നഖ്‌വിയോട് മുന്നറിയിപ്പുമായി സുരേഷ് റെയ്‌ന

സുരക്ഷാ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇന്ത്യയിലേക്ക് വരാതിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് റെയ്ന പറഞ്ഞു. ഇന്ത്യയില്‍ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

New Update
Untitled

ഡല്‍ഹി: 2026 ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന.

Advertisment

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയ ഐസിസി നടപടിക്ക് പിന്നാലെയാണ് റെയ്നയുടെ പ്രതികരണം. ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വിക്ക് റെയ്ന മുന്നറിയിപ്പ് നല്‍കി.


സുരക്ഷാ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇന്ത്യയിലേക്ക് വരാതിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് റെയ്ന പറഞ്ഞു. ഇന്ത്യയില്‍ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച സ്പിന്നര്‍മാരുള്ള കരുത്തുറ്റ ടീമായ ബംഗ്ലാദേശിന് ഈ പിന്മാറ്റം വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെയാണ് ഐസിസി ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ കൂടി ബഹിഷ്‌കരണത്തിന് മുതിര്‍ന്നാല്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷാ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് റെയ്ന ഓര്‍മ്മിപ്പിച്ചു.


ഇന്ത്യയില്‍ കളിക്കാതിരിക്കുന്നത് ആ രാജ്യങ്ങളിലെ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. ഐസിസിയില്‍ നിന്നുള്ള അംഗത്വം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പാകിസ്ഥാനെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.


ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നത് ഒരു ആഘോഷം പോലെയാണ്. ആ അന്തരീക്ഷത്തില്‍ കളിക്കാന്‍ കഴിയാത്തത് ഏതൊരു ടീമിനും നിരാശയാണെന്ന് 2011 ലോകകപ്പ് ജേതാവായ റെയ്ന പറഞ്ഞു.

ലോകകപ്പ് ബഹിഷ്‌കരിക്കുന്ന ടീമുകള്‍ക്കെതിരെ 'മുന്‍പെങ്ങുമില്ലാത്ത വിധം' ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് ഐസിസിയുടെ നീക്കം. ഫെബ്രുവരി 2-ന് നടക്കുന്ന യോഗത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ അന്തിമ തീരുമാനം അറിയിക്കും. 

Advertisment