തിമിര ശസ്ത്രക്രിയ്ക്ക് ശേഷം ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി; ഗുജറാത്തിലെ ആശുപത്രിക്കെതിരെ അന്വേഷണം; അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍

New Update
മ‍ഞ്ചേരി മെഡി.കോളേജില്‍ ഗുരുതര ചികിത്സാ പിഴവ്; ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ്ക്ക് ശേഷം ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു,

Advertisment

ഫെബ്രുവരി രണ്ടിന് രാധന്‍പൂരിലെ സര്‍വോദയ കണ്ണാശുപത്രിയില്‍ വച്ച് 13 രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ അഞ്ച് പേരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ എം ആന്‍ഡ് ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും രണ്ട് പേരെ മെഹ്സാന ജില്ലയിലെ വിസ്നഗര്‍ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സര്‍വോദയ ഐ ഹോസ്പിറ്റല്‍ ട്രസ്റ്റി ഭാരതി വഖാരിയ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് ഒരു സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി പത്തിന് അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ തിമിരശസ്ത്രക്രിയക്കിടെ 17 വയോധികര്‍ക്ക് കാഴ്ച നഷ്ടമായിരുന്നു.

Advertisment