ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്ത് ; കേന്ദ്രത്തിന് പേര് അയച്ചു

ഗവായിയുടെ പിന്‍ഗാമിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംഭവം. 

New Update
Untitled

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി കേന്ദ്ര നിയമ മന്ത്രാലയത്തിന് തന്റെ പിന്‍ഗാമിയായി പേര് നല്‍കിക്കൊണ്ടുള്ള കത്ത് അയച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്നു.

Advertisment

ഗവായിയുടെ പിന്‍ഗാമിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംഭവം. 


നടപടിക്രമ രേഖ പ്രകാരം, സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ആ പദവി വഹിക്കാന്‍ യോഗ്യനായി കണക്കാക്കുന്നു. നിലവില്‍, സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 

ഗവായ് നവംബര്‍ 23 ന് വിരമിച്ചതിന് ശേഷം ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേല്‍ക്കും. രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം, 2027 ഫെബ്രുവരി 9 വരെ 15 മാസം സ്ഥാനത്ത് തുടരും.

Advertisment