Advertisment

അയോധ്യയില്‍ ശ്രീരാമവിഗ്രഹത്തില്‍ പ്രകാശം പരത്തി 'സൂര്യതിലകം': 58 മില്ലിമീറ്റര്‍ വലിപ്പമുള്ള സൂര്യതിലകം നീണ്ടുനിന്നത് ഏകദേശം രണ്ട് മുതൽ രണ്ടര മിനിറ്റ് വരെ !

ലെന്‍സുകളുടേയും കണ്ണാടികളുടേയും സംവിധാനം ഉപയോഗിച്ച് കൃത്യതയോടെ തയ്യാറാക്കിയ ഈ നൂതനമായ സംവിധാനത്തിലൂടെ വിഗ്രഹത്തിന് കൂടുതല്‍ ദൈവികമായ രൂപം നല്‍കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Surya Tilak

ലഖ്നൗ: രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം സാധ്യമാക്കിയത്.

Advertisment

ഉച്ചയ്ക്ക് 12.16 മുതലാണ്‌ സൂര്യതിലകം നടന്നത്. 58 മില്ലിമീറ്റര്‍ വലിപ്പുമുള്ള സൂര്യതിലകം ഏകദേശം രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘവും ഉണ്ടായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ട്.

'പ്രാണപ്രതിഷ്ഠ'യ്ക്ക് ശേഷം പുതുതായി നിര്‍മ്മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യമായാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്രമാസത്തിലെ ഒമ്പതാം ദിവസമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സൂര്യാഭിഷേക ചടങ്ങായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഈ പ്രതിഭാസം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ രാമക്ഷേത്രത്തിലെ രാമ വിഗ്രഹത്തിന് മാത്രമായി ഒരു സൂര്യതിലകം രൂപകല്പന ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി സൂര്യ തിലക് തന്ത്ര എന്ന് പേരിട്ടിരിക്കുന്ന ഈ അതുല്യമായ സൃഷ്ടിയിലൂടെ എല്ലാ രാമനവമിയിലും ഉച്ചയ്ക്ക് ശ്രീരാമന്റെ നെറ്റിയില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കും.

ലെന്‍സുകളുടേയും കണ്ണാടികളുടേയും സംവിധാനം ഉപയോഗിച്ച് കൃത്യതയോടെ തയ്യാറാക്കിയ ഈ നൂതനമായ സംവിധാനത്തിലൂടെ വിഗ്രഹത്തിന് കൂടുതല്‍ ദൈവികമായ രൂപം നല്‍കും.

Advertisment