ഡല്‍ഹി: ഡല്‍ഹിയിലെ പാലിക ബസാറിലെ പരിശോധനയ്ക്കിടെ ഒരു കടയില്‍ നിന്ന് സംശയാസ്പദമായ ഒരു ഇലക്ട്രോണിക് ഉപകരണം കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഈ ഉപകരണം ഒരു മൊബൈല്‍ നെറ്റ്വര്‍ക്ക് ജാമര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ഉപകരണത്തിന്റെ പരിശോധന നടന്നുവരികയാണെന്നും ഡല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പ്രശാന്ത് വിഹാര്‍ ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം.
സ്‌ഫോടനത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് വെളുത്ത പൊടി കണ്ടെടുത്തിരുന്നു. വെള്ളപ്പൊടിയുടെ സാമ്പിള്‍ എഫ്എസ്എല്‍, എന്‍എസ്ജി ടീമുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.