Advertisment

ഞങ്ങള്‍ കാറില്‍ ഇടിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല, എന്നാല്‍ എന്തിനാണ് ഞങ്ങളെ പിന്തുടരുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. രാത്രിയിൽ സ്ത്രീകളെ പിന്തുടർന്ന കാറിൽ ഡിഎംകെ പതാക

വീഡിയോയില്‍ ഇരയുടെ കാറിനെ എസ്യുവിയില്‍ ഒരു കൂട്ടം ആളുകള്‍ പിന്തുടരുന്നത് കാണാം.

New Update
suv Untitledkumbjj

ചെന്നൈ: തമിഴ്‌നാട്ടിലെ റോഡിലൂടെ രാത്രിയില്‍ കാറില്‍ സഞ്ചരിച്ചവരെ പിന്‍തുടര്‍ന്ന കാറില്‍ ഡിഎംകെയുടെ കൊടി ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കാറില്‍ ഡിഎംകെയുടെ കൊടി കണ്ടെത്തിയതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

Advertisment

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഡിഎംകെ പതാകയുമായി കാറില്‍ കുറേ പുരുഷന്മാര്‍ യാത്രക്കാരെ പിന്തുടരുകയായിരുന്നു. ജനുവരി 25 ന് നടന്ന സംഭവം ഡിഎംകെയുടെ ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിന് കാരണമായി


''ഞങ്ങള്‍ കാറില്‍ ഇടിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല, എന്നാല്‍ എന്തിനാണ് ഞങ്ങളെ പിന്തുടരുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി സഹായം നല്‍കിയതായും പരാതിക്കാരിയായ യുവതി പറയുന്നു. 

വീഡിയോയില്‍ ഇരയുടെ കാറിനെ എസ്യുവിയില്‍ ഒരു കൂട്ടം ആളുകള്‍ പിന്തുടരുന്നത് കാണാം.


സ്ത്രീ തന്റെ കാര്‍ റിവേഴ്സ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി റോഡ് തടയാന്‍ ശ്രമിച്ചു. സ്ത്രീകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും കാണാം


സ്ത്രീകളെ പിന്തുടരുന്ന എസ്യുവിയില്‍ ഡിഎംകെയുടെ പതാക കണ്ടതോടെ തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ വിവാദത്തിനാണ് കളമൊരുക്കുന്നത്. 

 

Advertisment