ഇലോൺ മസ്‌ക് കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. സ്വാമി കൈലാഷാനന്ദ് ഗിരി

2024 ലെ കുംഭമേളയില്‍ 55 ലക്ഷം വിദേശ സന്ദര്‍ശകര്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് 67 കോടി തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായി നാല് ശങ്കരാചാര്യരും പങ്കെടുത്തു.

New Update
Swami Kailashnand Giri

ഡല്‍ഹി: ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനും തന്റെ ക്യാമ്പില്‍ താമസിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും നിരഞ്ജനി അഖാഡയുടെ ആത്മീയ മേധാവി സ്വാമി കൈലാസാനന്ദ് ഗിരി.

Advertisment

ടെസ്ല മേധാവി എലോണ്‍ മസ്‌കില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. മഹാകുംഭത്തില്‍ പങ്കെടുക്കാനും എന്റെ ക്യാമ്പില്‍ താമസിക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീവ് ജോബ്സിന്റെ വിധവയായ ലോറനാണ് അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞതെന്നും സ്വാമി കൈലാസാനന്ദ് ഗിരി പറഞ്ഞു


2024 ലെ കുംഭമേളയില്‍ 55 ലക്ഷം വിദേശ സന്ദര്‍ശകര്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് 67 കോടി തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായി നാല് ശങ്കരാചാര്യരും പങ്കെടുത്തു.

പ്രദേശങ്ങളിലും സാമൂഹിക തലങ്ങളിലും ഐക്യം പ്രകടമാക്കിയ പരിപാടിയില്‍ ലോറന്‍ ജോബ്സിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തതോടെ സനാതന ധര്‍മ്മത്തിലുള്ള ആഗോള താല്‍പ്പര്യം വര്‍ദ്ധിച്ചു.