New Update
/sathyam/media/media_files/q3j3c6WU3n6Qsdvy3gu0.jpg)
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രാജ്യസഭാംഗം സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
Advertisment
എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഭവത്തില്‍ അന്വേഷണ ചുമതല. നാലു മണിക്കൂറോളമാണ് സ്വാതിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. തിങ്കളാഴ്ച രാവിലെയാണു കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തത്.