സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി

ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. മെയ് 27 ന് സെഷന്‍സ് കോടതി അദ്ദേഹത്തിന്റെ ജാമ്യം നിരസിച്ചിരുന്നു. 

New Update
Bibhav Kumar

ഡല്‍ഹി: എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ നിലപാട് തേടി പോലീസിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി.

Advertisment

ഡല്‍ഹി പോലീസിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അമിത് ശര്‍മ്മയുടെ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു. ജൂലൈ ഒന്നിന് കേസ് പരിഗണിക്കും.

കേസില്‍ പതിവ് ജാമ്യം തേടി ബിഭാവ് കുമാര്‍ ജൂണ്‍ 12ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭാവ് കുമാറിന് ജൂണ്‍ ഏഴിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. മെയ് 27 ന് സെഷന്‍സ് കോടതി അദ്ദേഹത്തിന്റെ ജാമ്യം നിരസിച്ചിരുന്നു. 

Advertisment