വിമാനത്തിന്റെ വേഗത്തേക്കാള്‍ ഇരട്ടി വേഗതയില്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കും. സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ നല്‍കാന്‍ കഴിയും

New Update
syringe

മുംബൈ: സൂചിയില്ലാത്ത കുത്തിവെപ്പ് എടുക്കാന്‍ കഴിയുന്ന സിറിഞ്ച് കണ്ടെത്തി ബോംബെ ഐഐടി. ഇതോടെ സൂചിയില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് ഇനി മരുന്നുകള്‍ രോഗിക്ക് നല്‍കാന്‍ കഴിയും.

Advertisment

ഐഐടി ബോംബെയിലെ എയറോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. വിരേന്‍ മെനസെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിഞ്ച് വികസിപ്പിച്ചെടുത്തത്.

മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ നല്‍കാന്‍ കഴിയും. ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ഷോക്ക് വേവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക.

വിമാനത്തിന്റെ വേഗത്തേക്കാള്‍ ഇരട്ടി വേഗതയിലാണ് ഈ സിറിഞ്ച് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക.

വേഗത്തിലും വേദനയില്ലാതെയുമാണ് ഇത് ശരീരത്തില്‍ തുളച്ചു കയറുക. അതിനാല്‍ മരുന്നു കയറുമ്പോള്‍ രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുകയുമില്ല. 

Advertisment