/sathyam/media/media_files/2026/03/09/untitled-2026-03-09-13-04-57.jpg)
ഡല്‍ഹി: ഐസിസി ടി20 ലോകകപ്പ് 2026-ല്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാര്‍ലമെന്റിന്റെ ഇരുസഭകളും അഭിനന്ദിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ ഇന്ത്യന്‍ ടീമിനെ പ്രത്യേകമായി അഭിനന്ദിച്ചു. ഈ വിജയം രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടമാണിതെന്നും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്മാരാകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തടസ്സപ്പെട്ട സഭാനടപടികള്‍ പുനരാരംഭിച്ചപ്പോള്‍ ബിജെപി എംപി ജഗദംബിക പാല്‍ അധ്യക്ഷനായ വേളയിലാണ് അംഗങ്ങള്‍ ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സഭ ആശംസകള്‍ നേര്‍ന്നു.
സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ 96 റണ്‍സിനാണ് ന്യൂസിലന്‍ഡിനെ ഫൈനലില്‍ തകര്‍ത്തത്. ഈ വിജയത്തോടെ ഇന്ത്യ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. 2007-നും 2024-നും ശേഷം മൂന്നാം തവണ ട്രോഫി ഉയര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.
ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ ചരിത്രം കുറിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിച്ച് കിരീടം നേടുന്ന ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us