/sathyam/media/media_files/2026/02/03/t20-world-cup-2026-02-03-10-16-48.jpg)
ദുബായ്: ഫെബ്രുവരി 15-ന് നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്നു.
ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്റെ ഈ നീക്കമെന്നാണ് സൂചന. എന്നാല്‍, മത്സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി കടുത്ത നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ഐസിസി മുന്‍ പ്രസിഡന്റും പിസിബി മുന്‍ ചെയര്‍മാനുമായ ഇഹ്‌സാന്‍ മണി പറയുന്നത് പാകിസ്താനെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്. അതിനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടാണ്.
ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്ക് വരാതിരുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യയ്‌ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരു രാജ്യം പിന്മാറുമ്പോള്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും, ഇക്കാര്യത്തില്‍ ഐസിസിക്ക് ഇരട്ടത്താപ്പ് കാണിക്കാന്‍ കഴിയില്ലെന്നും മണി വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കുന്നതിന് പകരം ഐസിസി വെറുമൊരു കാഴ്ചക്കാരനായി നിന്നതാണ് ഈ സാഹചര്യം വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇഹ്‌സാന്‍ മണിയുടെ വാദത്തില്‍ പാകിസ്താന് അനുകൂലമായ ഘടകങ്ങളുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസം ഇതിലുണ്ട്. അതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us