/sathyam/media/media_files/2026/02/15/untitled-2026-02-15-11-20-02.jpg)
ദിസ്പൂര്‍: ആസാമിലെ കാച്ചാര്‍ ജില്ലയില്‍ നടന്ന വന്‍ ലഹരിവിരുദ്ധ ഓപ്പറേഷനില്‍ 1,10,000 യാബ ഗുളികകള്‍ പോലീസ് പിടിച്ചെടുത്തു. ധോലായ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ ഒരു ട്രക്ക് കസ്റ്റഡിയിലെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്‌സിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ലഹരിക്കെതിരെയുള്ള പോലീസിന്റെ ജാഗ്രതയെ അദ്ദേഹം പ്രശംസിച്ചു.
'എല്ലാ ഗുളികകളും രോഗം ഭേദമാക്കാനുള്ളതല്ല, ചിലത് വഴിതെറ്റിക്കാനുള്ളതാണ്. അവ നിലനില്‍ക്കുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും,' മുഖ്യമന്ത്രി കുറിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ധോലായ് പോലീസ് നടത്തിയ കൃത്യമായ നീക്കത്തിലാണ് അതിവേഗം ലഹരി നല്‍കുന്ന മെത്താംഫെറ്റാമൈന്‍ അടങ്ങിയ ഈ ഗുളികകള്‍ കണ്ടെടുത്തത്.
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us