മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി. യു.എസിൽ നിന്നുള്ള പ്രത്യേക വിമാനം ഡൽഹിയിൽ വ്യാഴാഴ്ചയെത്തും

New Update
A

ഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി. യു.എസ് സുപ്രീം കോടതി റാണയുടെ അപ്പീൽ തള്ളിയതിന് പിന്നാലെയാണ് പ്രതിയുടെ കൈമാറ്റം. ത

Advertisment

ഹാവൂർ റാണയുമായി യു.എസിൽ നിന്ന് പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും.


കോടതിയിൽ ഹാജരാക്കിയ ശേഷം തീഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. പ്രത്യേക സെല്ലിലായിരിക്കും പാർപ്പിക്കുന്നത്. പിന്നീട് വിചാരണയ്ക്കായി മുംബയിലേക്ക് കൊണ്ടുപോകും.


2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. 

കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു.

പാകിസ്താൻ വംശജനായ കനേഡിയൻ പൗരനായ 64കാരനായ റാണ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ തടങ്കൽ കേന്ദ്രത്തിലാണുണ്ടായിരുന്നത്. 

Advertisment