ഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പാക് സൈന്യത്തിന് വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും ആക്രമണസമയത്ത് മുംബൈയിലുണ്ടായിരുന്നുവെന്നും സമ്മതിച്ച് തഹാവൂര്‍ റാണ.
ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന റാണ, മുംബൈ ക്രൈംബ്രാഞ്ചിനോട് നടത്തിയ മൊഴിയില്‍, താനും ഡേവിഡ് ഹെഡ്ലിയും പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ചേര്‍ന്ന് നിരവധി പരിശീലന സെഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
റാണയുടെ മൊഴിയില്‍, ലഷ്‌കര്‍-ഇ-തൊയ്ബയെ പ്രധാനമായും ഒരു ചാര ശൃംഖലയായി ഉപയോഗിച്ചിരുന്നുവെന്നും പറഞ്ഞു.