20 വർഷത്തിലേറെ നീണ്ട തന്ത്രപ്രധാന സാന്നിധ്യത്തിനുശേഷം താജിക്കിസ്ഥാനിലെ അയ്‌നി വ്യോമതാവളത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇന്ത്യ

1990 കളുടെ അവസാനത്തില്‍ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടയിലാണ് ഇന്ത്യ താജിക്കിസ്ഥാനുമായി തന്ത്രപരമായ സൈനിക സഹകരണം വികസിപ്പിക്കാന്‍ തുടങ്ങിയത്. 

New Update
Untitled

ഡല്‍ഹി: ഏകദേശം 25 വര്‍ഷത്തെ തന്ത്രപ്രധാന സാന്നിധ്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യ താജിക്കിസ്ഥാനിലെ അയ്നി വ്യോമതാവളം ഒഴിപ്പിച്ചു.

Advertisment

സാന്നിധ്യം നിലനിര്‍ത്താന്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, താജിക്കിസ്ഥാനുമായി പദ്ധതി അന്തിമമാക്കാന്‍ കഴിഞ്ഞില്ല. ചരിത്രപരമായി അയ്നി വ്യോമതാവളം ഈ മേഖലയിലെ ഇന്ത്യന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാന കേന്ദ്രമാണ്.


1990 കളുടെ അവസാനത്തില്‍ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടയിലാണ് ഇന്ത്യ താജിക്കിസ്ഥാനുമായി തന്ത്രപരമായ സൈനിക സഹകരണം വികസിപ്പിക്കാന്‍ തുടങ്ങിയത്. 

ആ സമയത്ത്, താലിബാനെതിരെയുള്ള വടക്കന്‍ സഖ്യത്തെ ഇന്ത്യ പിന്തുണച്ചു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന താജിക്കിസ്ഥാന്‍, ലോജിസ്റ്റിക്കല്‍ പിന്തുണ, ഇന്റലിജന്‍സ് സഹകരണം, മാനുഷിക സഹായം എന്നിവയ്ക്ക് ഒരു പ്രധാന സ്ഥലമായി മാറി.

Advertisment