തമന്നയുടെ പുതിയ ചിത്രമായ ജയിലറിലെ ‘കാവാലയ്യാ’ പാട്ടിന്റെ തരംഗം ഇതുവരെയും തീർന്നിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പാട്ടിപ്പോഴും ട്രെന്റിങ്ങാണ്. കഴിഞ്ഞ ദിവസം ‘കാവാല’ പാട്ടിന്റെ ഹിന്ദി വെർഷൻ ലോഞ്ചിൽ തമന്ന പങ്കെടുത്തിരുന്നു. ചടങ്ങിലെത്തിയ തമന്നയുടെ ലുക്കാണിപ്പോൾ ഫാഷൻ ലോകത്തെ ചർച്ച.
ഹോട്ട്ലുക്കിലാണ് തമന്ന ചടങ്ങിനെത്തിയത്. വൈറ്റ് കോർസെറ്റ് ടോപ്പും ഗ്രേ കാര്‍ഗോ പാന്റുമാണ് സ്റ്റൈൽ ചെയ്തത്. സിമ്പിൾ ലുക്കാണ് താരം തിരഞ്ഞെടുത്തത്. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. നിരവധി പേരാണ് തമന്നയുടെ പുത്തൻ ലുക്കിനെ പ്രശംസിക്കുന്നത്. ‘മൺസൂണിലെ ചൂടൻ തിരമാലകൾ’ എന്നാണ് തമന്നയുടെ കാമുകൻ വിജയ് വർമ ചിത്രത്തിന് താഴെ കുറിച്ചത്.