/sathyam/media/media_files/2025/02/06/6DrbbQb2XSDguAzdw9Ic.jpg)
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവം പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബന്ധുക്കള്‍ പ്രതിഷേധിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അവര്‍ക്കെതിരെ കേസെടുത്തത്
പെണ്‍കുട്ടി ഒരു മാസത്തിലേറെയായി സ്‌കൂളില്‍ വരാറില്ലായിരുന്നു. കാരണം തിരക്കിയ പ്രിന്‍സിപ്പലിനോടാണ് കുട്ടിയുടെ അമ്മ പീഡനവിവരം വെളിപ്പെടുത്തിയത്.
പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. വിവരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ വിവരം അറിയിക്കുകയും ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് നിര്‍ദ്ദേശിച്ചു
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. കൃഷ്ണഗിരി വനിതാ പോലീസ് സംഘം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു, അവര്‍ ഇപ്പോള്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us