കൂട്ടബലാത്സംഗ പ്രതികള്‍ക്ക് നേരെ തമിഴ്നാട് പോലീസ് വെടിയുതിര്‍ത്തു. ഒരാളുടെ കാലിന് വെടിയേറ്റു, മറ്റൊരാള്‍ക്ക് പരിക്ക്

രണ്ട് പുരുഷന്മാര്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായും മറ്റ് രണ്ട് പേര്‍ കുറ്റകൃത്യം ഫോണില്‍ പകര്‍ത്തിയതായും ആരോപിക്കപ്പെടുന്നു.

New Update
Tamil Nadu

ചെന്നൈ: കൂട്ടബലാത്സംഗത്തിലും കവര്‍ച്ചിലും കേസെടുപ്രതികളായ നാല് പേര്‍ക്ക് നേരെ തമിഴ്നാട് പോലീസ് വെടിയുതിര്‍ത്തു. വ്യാഴാഴ്ച രാവിലെ പൊന്‍മലയ്ക്ക് സമീപം ഒളിച്ചിരിക്കുന്ന പ്രതികളെ പോലീസ് നേരിടുകയായിരുന്നു.

Advertisment

പ്രതികളായ സുരേഷും നാരായണനും ആയുധങ്ങള്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്തു. സുരേഷിന്റെ കാലില്‍ വെടിയേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാരായണന് വീണു കാലൊടിഞ്ഞു. ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു


ഫെബ്രുവരി 19 ന് വൈകുന്നേരം 3 മണിയോടെ തിരുപ്പത്തൂരില്‍ നിന്നുള്ള ദമ്പതികള്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒരു കുന്നില്‍ എത്തിയിരുന്നു. പ്രതികളായ നാല് പുരുഷന്മാരും ഇവരെ സമീപിച്ച് ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി.

രണ്ട് പുരുഷന്മാര്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായും മറ്റ് രണ്ട് പേര്‍ കുറ്റകൃത്യം ഫോണില്‍ പകര്‍ത്തിയതായും ആരോപിക്കപ്പെടുന്നു.

തുടര്‍ന്ന് അക്രമികള്‍ യുവാവിനെ നിര്‍ബന്ധിച്ച് 7,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. കുന്നിറങ്ങി വന്ന ദമ്പതികള്‍ കരയുന്നത് കണ്ട നാട്ടുകാര്‍ വിവരം തിരക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. 

Advertisment