/sathyam/media/media_files/2025/05/12/XyOcsNVe3ntfIZMdWzVy.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. വിമലും ജഗനുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം.
മദ്യപിച്ചെത്തിയ വിമലും ജഗനും ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് സംഭവം അരങ്ങേറിയത്. പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കം പിന്നീട് ശാരീരിക സംഘര്‍ഷത്തിലേക്ക് നീങ്ങി, തുടര്‍ന്ന് ഇരുവരും പരസ്പരം ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിമല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ ജഗനെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ ഇയാളും മരിച്ചു.
സംഭവത്തെക്കുറിച്ച് മറൈമലൈ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തുകയാണ്.
കൂടുതല്‍ അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us