ചെന്നൈ: തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ ഭര്‍ത്താവുമായുള്ള വഴക്കില്‍ പരിക്കേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 27 കാരിയെ കുത്തിക്കൊന്നു.
പട്ടവര്‍ത്തിയില്‍ നിന്നുള്ള വിശ്രുതിനെ വിവാഹം കഴിച്ച ശ്രുതി രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. ശനിയാഴ്ച വിശ്രുതുമായുള്ള വഴക്കിനെ തുടര്‍ന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് അവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ,വിശ്രുത് ആശുപത്രിയില്‍ കയറി, അബോധാവസ്ഥയിലായിരുന്ന ശ്രുതിയെ മൂന്ന് തവണ കുത്തി കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
കുളിത്തലൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശ്രുതിനായി തിരച്ചില്‍ നടത്തിവരികയാണ്. പ്രതിയെ പിടികൂടുന്നതിന് മുമ്പ് തന്നെ രക്ഷപ്പെട്ടു.