Advertisment

കാണാന്‍ കൊള്ളാം, പക്ഷേ അപകടകാരി ? പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളും ! പുതുച്ചേരിക്ക് പിന്നാലെ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാടും

തമിഴ്‌നാട് പഞ്ഞിമിഠായി വില്‍പന നിരോധിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി

New Update
cotton candy

ചെന്നൈ: അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് തമിഴ്‌നാട് പഞ്ഞിമിഠായി വില്‍പന നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി.

Advertisment

ഫുഡ് അനാലിസിസ് ലബോറട്ടറി പരിശോധനയില്‍ റോഡാമൈൻ ബി സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുണിത്തരങ്ങൾ, മഷികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ നിറത്തിന്‌ ഉപയോഗിക്കുന്ന ഈ രാസവസ്തു ക്യാന്‍സറിന് കാരണമാകും. നേരത്തെ പുതുച്ചേരിയും പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

 

Advertisment