/sathyam/media/media_files/2025/05/07/Cu7IOmHzEvhmtC9L78yK.jpg)
ചെന്നൈ: ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ചും പിന്തുണയച്ചും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
തീവ്രവാദത്തിനെതിരെ തമിഴ്നാട് ഇന്ത്യന്‍ സൈന്യത്തോടൊപ്പം നിലകൊള്ളുന്നു. നമ്മുടെ സൈന്യത്തോടൊപ്പം, നമ്മുടെ രാജ്യത്തിനായി തമിഴ്നാട് ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പാകിസ്ഥാന്‍, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.
ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാം മേഖലയിലെ ബൈസരന്‍ താഴ്വരയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചകളെ വിമര്‍ശിച്ചിരുന്ന സ്റ്റാലിന്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാടും അവിടുത്തെ ജനങ്ങളും അത്തരം ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.