രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ ചെറുക്കാന്‍ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യ സഖ്യത്തില്‍ ചേരൂ. അത് അദ്ദേഹത്തിനും രാജ്യത്തിനും ഗുണം ചെയ്യും. നടന്‍ വിജയിയെ ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോണ്‍ഗ്രസ്

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, ഇത് എന്റെ എളിയ നിര്‍ദ്ദേശമാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് മേധാവി പറഞ്ഞു.

New Update
Tamil Nadu Congress invites actor Vijay to join INDIA bloc, BJP mocks offer

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ തമിഴഗ വെട്രി കഴകം മേധാവി വിജയിയെ ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് മേധാവി കെ സെല്‍വപെരുന്തഗൈ. 

Advertisment

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ ചെറുക്കുന്നതിനെക്കുറിച്ച് വിജയ് സംസാരിച്ചതിന് പിന്നാലെയാണ് സെല്‍വപെരുന്തഗൈയുടെ ഓഫര്‍.


പ്രസംഗത്തില്‍ വിജയ് മതപരവും ഹിന്ദുത്വ ശക്തികളെക്കുറിച്ചും സംസാരിച്ചിരുന്നു. അത്തരം ഘടകങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യ സഖ്യത്തില്‍ ചേരുന്നത് അദ്ദേഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്നാണ് സെല്‍വപെരുന്തഗൈ പറഞ്ഞത്


ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, ഇത് എന്റെ എളിയ നിര്‍ദ്ദേശമാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് മേധാവി പറഞ്ഞു.

സെല്‍വപെരുന്തഗൈ വിജയ്ക്ക് നല്‍കിയ വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് തമിഴ്നാട് ബിജെപി മേധാവി കെ അണ്ണാമലൈ രംഗത്തെത്തി. 


ദ്രാവിഡ പാര്‍ട്ടികള്‍ പോലും വിജയ്യെ രാഷ്ട്രീയ പിന്തുണയ്ക്കായി ക്ഷണിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സാഹചര്യം. തമിഴ്നാട്ടില്‍ തകര്‍ച്ചയുടെ വക്കിലുള്ള പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ സഹായം തേടുന്നു


വിജയ്യെ ആശ്രയിക്കുന്നതിനുപകരം സെല്‍വപെരുന്തഗൈ വിജയ്യിലുള്ള വിശ്വാസത്തിന്റെ 10 ശതമാനമെങ്കിലും രാഹുല്‍ ഗാന്ധിയില്‍ അര്‍പ്പിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു.

Advertisment