സ്വത്ത് തര്‍ക്കം. അമ്മാവനെ അരിവാള്‍ കൊണ്ട് ആക്രമിച്ച് യുവാവ്

കതിരനല്ലിര്‍ നിവാസിയായ ഗോപാല്‍ സഹോദരന്റെ മകന്‍ കുമാരവേലുമായി സ്വത്തിനെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു

New Update
Caught on cam: Tamil Nadu man attacks uncle with sickle over property dispute

ചെന്നൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ അരിവാള്‍ കൊണ്ട് ആക്രമിച്ച് യുവാവ്. ആക്രമണം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം.

Advertisment

കതിരനല്ലിര്‍ നിവാസിയായ ഗോപാല്‍ സഹോദരന്റെ മകന്‍ കുമാരവേലുമായി സ്വത്തിനെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു


ശനിയാഴ്ച ഗോപാല്‍ ബൈക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കുമാരവേല്‍ വഴിയില്‍ വെച്ച് അയാളെ തടഞ്ഞുനിര്‍ത്തി സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കാന്‍ തുടങ്ങി.


ഗോപാല്‍ പ്രതികരിക്കുന്നതിന് മുമ്പെ കുമാരവേല്‍ അരിവാള്‍ എടുത്ത് ആക്രമിക്കാന്‍ തുടങ്ങി. ഒരു സ്ത്രീ അയാളെ തടയാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം


പരിക്കേറ്റ ഗോപാലിനെ രാസിപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമാരവേലിനെ പുതുച്ചത്തിരം പോലീസ് അറസ്റ്റ് ചെയ്തു.

Advertisment