വെറും കൈകൊണ്ട് മീന്‍ പിടിക്കുന്നതില്‍ വിദഗ്ധന്‍. പിടിച്ച മീന്‍ ചാടിപ്പോകാതിരിക്കാനായി കടിച്ചു പിടിച്ചു. ജീവനുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് മണികണ്ഠന്‍ ആദ്യം ഒരു മത്സ്യത്തെ പിടിച്ചു. മറ്റൊന്നിനെ കണ്ടപ്പോള്‍ ആദ്യം പിടിച്ചത് രക്ഷപ്പെടാതിരിക്കാന്‍ ഇതിനെ കടിച്ചു പിടിച്ചു

New Update
Tamil Nadu man catches fish, puts it inside his mouth, chokes to death

ചെന്നൈ: തമിഴ്നാട്ടില്‍ ജീവനുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കല്‍പ്പട്ടു ജില്ലയിലാണ് സംഭവം.  29 വയസ്സുള്ള മണികണ്ഠന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച മധുരന്തകം പ്രദേശത്തിന് സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് സംഭവം.

Advertisment

അരയപാക്കം ഗ്രാമത്തില്‍ നിന്നുള്ള മണികണ്ഠന്‍ വെറും കൈകൊണ്ട് മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനാണ്. ജലനിരപ്പ് കുറവായ കീഴവലം തടാകത്തില്‍ മത്സ്യം തേടി പോയതായിരുന്നു അദ്ദേഹം.


ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് മണികണ്ഠന്‍ ആദ്യം ഒരു മത്സ്യത്തെ പിടിച്ചു. മറ്റൊന്നിനെ കണ്ടപ്പോള്‍ ആദ്യം പിടിച്ചത് രക്ഷപ്പെടാതിരിക്കാന്‍ ഇതിനെ കടിച്ചു പിടിച്ചു. എന്നാല്‍ പനങ്കോട്ടൈ എന്നറിയപ്പെടുന്ന ഈ മത്സ്യം ഇയാളുടെ വായില്‍ നിന്ന് വഴുതി തൊണ്ടയില്‍ കുടുങ്ങി.

ചുറ്റുമുള്ളവര്‍ സഹായിക്കാന്‍ ഓടിയെത്തിയെങ്കിലും മത്സ്യത്തെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മണികണ്ഠനെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.