/sathyam/media/media_files/eXEc2fvOrMQVWWZ6C8Ss.jpg)
മധുര: വിരുദുനഗർ-മധുര ഹൈവേയിൽ തിരുമംഗലത്തിന് സമീപം ശിവരക്കോട്ടയിൽ അമിതവേഗതയിൽ വന്ന എസ്‌യുവി ഇരുചക്ര വാ​ഹനവുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. മധുര വില്ലപുരം സ്വദേശികളായ ഒരേ കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചതെന്ന് മധുരൈ ജില്ലാ പോലീസ് സൂപ്രണ്ട് അരവിന്ദ്.
വിരുദുനഗർ-മധുര ഹൈവേയിൽ തിരുമംഗലത്തിനടുത്ത് ശിവരക്കോട്ടയിൽ അമിതവേഗതയിലെത്തിയ എസ്‌യുവി ഇരുചക്ര വാ​ഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ, ശിവരക്കോട്ടയിൽ വച്ച് അമിതവേഗതയിൽ വന്ന എസ്‌യുവി ഇരുചക്രവാഹനത്തിൽ ഇടിച്ച് ഡിവൈഡറിലൂടെ റോഡിന് കുറുകെ വലിച്ചിഴച്ച് നാലുവരി ഹൈവേയിൽ മറ്റൊരു ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.
#WATCH | Tamil Nadu: Five people, including four members of the same family from Madurai's Villapuram, were killed when a speeding SUV collided with a moped at Sivarakottai near Tirumangalam on the Virudhunagar-Madurai highway: Madurai district SP Arvind
— ANI (@ANI) April 10, 2024
(CCTV footage source:… pic.twitter.com/kFCzEvttJW
തലവായ്പുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൻ്റെ ഡ്രൈവർ പഴം വിൽപനക്കാരനായ ഇരുചക്രവാഹനയാത്രികനുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊടുന്നനെ ബ്രേക്ക് ചവിട്ടിയതിൻ്റെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് പഴക്കച്ചവടക്കാരനെ ഇടിക്കുകയും ഡിവൈഡറിലൂടെ സമീപത്തെ പാതയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാറിൽ സഞ്ചരിച്ചിരുന്ന കനകവേൽ (62), ഭാര്യ കൃഷ്ണകുമാരി (58), മരുമകൾ നാഗജ്യോതി (28), എട്ടുവയസ്സുള്ള കൊച്ചുമകൻ എന്നീ നാലുപേരാണ് മരിച്ചത്. കൂടാതെ, പഴക്കച്ചവടക്കാരനായ പാണ്ടി (55) എന്നയാളും മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.