പ്രണയം നിരസിച്ചു; തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരിയെ 21കാരൻ കുത്തിക്കൊന്നു

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് അറസ്റ്റ് ചെയ്തു

New Update
Untitled

ഡല്‍ഹി: രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 21കാരന്‍ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണയബന്ധം നിരസിച്ചുവെന്നാരോപിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്.

Advertisment

സെരങ്കോട്ടയില്‍ താമസിക്കുന്ന ജില്ലാ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ശാലിനിയെ പ്രതി മുനിയരാജ് നിരന്തരം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.


ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുമ്പോള്‍ മുനിയരാജ് തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി. പ്രണായാഭ്യര്‍ത്ഥന വീണ്ടും നിരസിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തി.


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment