Advertisment

ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

New Update
cyclone

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദം ബുധനാഴ്ച "ഫെന്‍ഗല്‍' ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. 

Advertisment

തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി​. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തുടങ്ങിയ ഇടങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ തടസമില്ല.എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Advertisment