തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 16 മരണം. ചെന്നൈ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളം കയറി ഒറ്റപ്പെട്ട നിലയിൽ. കേന്ദ്രത്തോട് 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ

New Update
C

ചെന്നൈ: തമിഴ്നാട്ടിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മഴ നിർത്തായെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

Advertisment

വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോ​ഗിക കണക്കുകൾ പറയുന്നു.

അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നൽകണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പെരുമഴയിൽ ദേശീയ പാതകളിലെ പലയിടത്തും വെള്ളം കയറി ​ഗതാ​ഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടു. ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി തടസപ്പെട്ടതും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതും ജനജീവിതം ദുരിതത്തിലായി.

Advertisment