ഡല്‍ഹി: വിവാഹച്ചടങ്ങിനിടെ ആരാണ് ആദ്യം തന്തൂരി റൊട്ടി കഴിക്കേണ്ടത് എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.
മെയ് 3 ന് ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം നടന്നത്. ഒരു ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ 17 ഉം 18 ഉം വയസ്സുള്ള രണ്ട് കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ തന്തൂരി റൊട്ടിയെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
18 വയസ്സുള്ള രവി കുമാര്‍ എന്ന കല്ലുവും 17 വയസ്സുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, അത് പിന്നീട് കയ്യാങ്കളിയായി. ഇതോടെ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
പ്രായപൂര്‍ത്തിയാകാത്തയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, ചികിത്സയ്ക്കായി ട്രോമ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ രവിയും മരിച്ചു.
'ഞങ്ങള്‍ എല്ലാവരും ജോലി തിരക്കിലായിരുന്നു, പെട്ടെന്ന് ഒരു വഴക്ക് പൊട്ടിപ്പുറപ്പെട്ടതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.
ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍, ആണ്‍കുട്ടികള്‍ വഴക്കുണ്ടാക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരു റൊട്ടിയുടെ പേരിലാണ് സംഭവിച്ചത്.' വീട്ടുടമ രാംജീവന്‍ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.