ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ

New Update
air india express

ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ. 

Advertisment

ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയോട് എയര്‍ ഇന്ത്യ 10000 കോടി രൂപ അവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

air india


എയര്‍ ഇന്ത്യയുടെ 75 ശതമാനം ഓഹരികളും കയ്യാളുന്നത് ടാറ്റ സണ്‍സ് ആണ്. 25 ശതമാനം ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനും സ്വന്തമാണ്.

ഉടമകള്‍ പലിശ രഹിത വായ്പയായി പണം അനുവദിക്കണം എന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം. കമ്പനിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദ് ദുരന്തം വിമാന കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

സാമ്പത്തിക നഷ്ടത്തിന് പുറമെ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങളിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Untitledcloud

ഇതിന് പുറമെ ഏഷ്യന്‍ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളും എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന നിലയുണ്ടായി. സാങ്കേതികമായ മുന്നേറ്റം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

Advertisment