/sathyam/media/media_files/2026/02/17/untitled-2026-02-17-10-23-43.jpg)
ബംഗളൂരു: യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികള്‍ ടാക്‌സിയില്‍ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനായ മകനെ മറന്ന് വീട്ടിലേക്ക് പോയി. ബംഗളൂരുവില്‍ ഫെബ്രുവരി 14-നാണ് ഏവരെയും അമ്പരപ്പിച്ച ഈ സംഭവം നടന്നത്. കുഞ്ഞുമായി ടാക്‌സി ഡ്രൈവര്‍ പോയതോടെ പരിഭ്രാന്തരായ ദമ്പതികള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യാത്ര കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ വണ്ടിയിറങ്ങിയ ദമ്പതികള്‍ കുഞ്ഞ് വണ്ടിയിലുണ്ടെന്ന കാര്യം ശ്രദ്ധിച്ചില്ല. കുട്ടിയെയും കൊണ്ട് കാര്‍ പോയതിന് ശേഷമാണ് ദമ്പതികള്‍ക്ക് അബദ്ധം മനസ്സിലായത്.
ഉടന്‍ തന്നെ ദമ്പതികള്‍ 'നമ്മ 112' ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. സന്ദേശം ലഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി.
കാറിന്റെ നമ്പറും ലൈവ് ലൊക്കേഷനും പിന്തുടര്‍ന്ന പോലീസ് ഉടന്‍ തന്നെ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടു. കുഞ്ഞ് വണ്ടിയില്‍ സുരക്ഷിതനായി ഉണ്ടെന്ന് ഉറപ്പുവരുത്തിയ പോലീസ്, എത്രയും വേഗം വണ്ടി തിരികെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ഡ്രൈവര്‍ കുഞ്ഞുമായി മടങ്ങിയെത്തി.
കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷം, ഇത്തരം വീഴ്ചകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ പോലീസ് ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us