മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാകാന്‍ ഒരുങ്ങി ടിഡിപിയുടെ രാംമോഹന്‍ നായിഡു

ടിഡിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യെരണ്ണ നായിഡുവിന്റെ മകനാണ് രാംമോഹന്‍ നായിഡു. 1996-ല്‍ 39-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി മാറിയയാണ് യെരണ്ണ നായിഡു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Rammohan Naidu

ഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാകാനൊരുങ്ങി ടിഡിപി എംപി റാംമോഹന്‍ നായിഡു കിഞ്ജരാപ്പു.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തില്‍ നിന്നാണ് 36 കാരനായ റാംമോഹന്‍ നായിഡു തുടര്‍ച്ചയായ മൂന്നാം വിജയം നേടിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (വൈഎസ്ആര്‍സിപി) തിലക് പേരടയെ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ടിഡിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യെരണ്ണ നായിഡുവിന്റെ മകനാണ് രാംമോഹന്‍ നായിഡു. 1996-ല്‍ 39-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി മാറിയയാണ് യെരണ്ണ നായിഡു.

Advertisment