Advertisment

ക്ലാസ് മുറിയില്‍ ഇരുന്ന് അശ്ലീല വീഡിയോ കണ്ട് അധ്യാപകന്‍, നോക്കി ചിരിച്ച് വിദ്യാര്‍ത്ഥികള്‍. പ്രകോപിതനായി വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി

അയാള്‍ എന്റെ മകന്റെ മുടിയില്‍ പിടിച്ച് അവന്റെ തല ചുമരില്‍ ഇടിക്കുകയും കുട്ടിയുടെ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

New Update
5353535

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സ്വകാര്യ സ്‌കൂളില്‍ എട്ട് വയസുകാരന് അധ്യാപകന്റെ മര്‍ദ്ദനം. അധ്യാപകന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് വിദ്യാര്‍ത്ഥി കണ്ടതിനെ തുടര്‍ന്നാണ് ക്രൂരത.

Advertisment

കുല്‍ദീപ് യാദവ് എന്ന അധ്യാപകന്‍ അശ്ലീല വീഡിയോ കാണുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ ഇയാളെ നോക്കി ചിരിച്ചു. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു


അയാള്‍ എന്റെ മകന്റെ മുടിയില്‍ പിടിച്ച് അവന്റെ തല ചുമരില്‍ ഇടിക്കുകയും കുട്ടിയുടെ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അധ്യാപകന്‍ മോശമായ ഭാഷ ഉപയോഗിക്കുകയും ചൂരല്‍ കൊണ്ട് കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് ജയ് പ്രകാശ് പറഞ്ഞു


കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Advertisment