സർക്കാർ സ്‌കൂളിൽ പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപിക മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപികയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

New Update
Death

ലക്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

 മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായാണ് വിവരം. സ്‌കൂളിലെ പ്രവർത്തി സമയത്താണ് സംഭവമെന്നാണ് റിപ്പോർട്ട്.


സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബരാബങ്കി പൊലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ പറഞ്ഞു. 

പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപികയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ശനിയാഴ്ച രാവിലെ പതിവുപോലെ അധ്യാപിക സ്കൂളിലെത്തിയതായി പൊലീസ് പറഞ്ഞു.

അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ സ്കൂൾ മൈതാനത്ത് ഇരിക്കുമ്പോൾ, ഈ അധ്യാപിക സ്കൂൾ കെട്ടിടത്തിനുള്ളിലേക്ക് പോയി. 

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന്, ഒരു വിദ്യാർത്ഥിയെ ഇങ്ങോട്ട് അയച്ചതായും പ്രിൻസിപ്പലിന്റെ മുറിക്കുള്ളിൽ അധ്യാപികയെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതായി വിദ്യാർത്ഥി മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു.

അധ്യാപിക മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് വിധേയയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാണോ ജോലി സമ്മർദ്ദമാണോ മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Advertisment